കാഞ്ഞങ്ങാട്: (www.evisionnews.co) കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍വെ ലൈനിന്റെ പണി അടിയന്തിരമായി ആരംഭിക്കണമെന്നു പി.കരുണാകരന്‍ എം.പി കേന്ദ്ര റെയില്‍വെ മന്ത്രിയോടും റെയില്‍വെ ബോര്‍ഡിനോടും ആവശ്യപ്പെട്ടു. നേരത്തെത ബജറ്റിൽ ഉള്‍ക്കൊള്ളിച്ചതാണ് പ്രസ്തുത ലൈന്‍. ആദ്യ സര്‍വ്വേയില്‍ തന്നെ ഈ ലൈന്‍ ലാഭകരമാണെന്ന റിപ്പോര്‍ട്ടാണ് വന്നത്. 2 സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ലൈന്‍. പ്രസ്തുത റെയില്‍വെ ലൈന്‍ പൂര്‍ത്തിയായാല്‍ ബാംഗ്ലൂരിലേക്കുള്ള ദൂരം പകുതിയായി കുറയും. കര്‍ണ്ണാടകവും കേരളവും തമ്മിലുള്ള മെച്ചപ്പെട്ടാ ബന്ധം നിലനിര്‍ത്തുന്നതിന് ഇത് സഹായകരമാകും. ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കാസർകോട് , കണ്ണൂര്‍ ജില്ലകളില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നുണ്ട്. വടക്കേ മലബാറില്‍ നിന്നും വിദഗ്ധ ചികിത്സ യ്ക്കായി നല്ലൊരു ഭാഗം ജനങ്ങള്‍ പോകുന്നത് കര്‍ണ്ണാടകയിലേക്കാണ്. ടൂറിസത്തിന്റെ അനന്തമായ സാധ്യതയ്ക്കും ഇത് സഹായകമാണ്. ഇത് സംബന്ധിച്ച നിവേദനങ്ങള്‍ കേരളാ മുഖ്യമന്ത്രിയും കര്‍ണ്ണാടക മുഖ്യമന്ത്രിയും നല്‍കിയിട്ടുണ്ട്. റെയില്‍വെ അംഗീകരിച്ച കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തുവാന്‍ കേരളാ ഗവൺമെന്റ് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രിക്കയച്ച പ്രത്യേക നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു.
Post a Comment
0 Comments