Type Here to Get Search Results !

Bottom Ad

ഹർത്താൽ:വിശദീകരണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

Image result for chennithalaകൊച്ചി:(www.evisionnews.co) കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ 16ന് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർത്താലിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി  പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ നിർദ്ദേശം.
ഹർത്താൽ പ്രഖ്യാപിക്കുന്പോൾ ജനങ്ങൾക്ക് ഭയവും ആശങ്കയും ഉണ്ടെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം വരുന്ന ഹർത്താലുകൾ കാരണമുണ്ടാകുന്ന ഭയാശങ്കകൾ അകറ്റാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനാണ്. ഹർത്താലുകൾ നടത്തുന്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ സുപ്രീംകോടതി പുറത്തിറക്കിയിട്ടുണ്ട്. അവ മാദ്ധ്യമങ്ങൾ വഴി ജനങ്ങളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad