കുവൈത്ത് സിറ്റി:(www.evisionnews.co)കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ . ,കുവൈത്ത് ചാപ്റ്റർ - മെട്രോ മെഡിക്കൽ കെയർ സംയുക്ത സൗജന്യ മെഡിക്കൽ ക്യാമ്പും പ്രവാസി ക്ഷേമ ശിൽപശാലയും ഫർവാനിയ മെട്രൊ ക്ലിനിക്കിൽ സംഘടിപ്പിച്ചു.മെട്രൊ മെഡിക്കൽസ് ഗ്രൂപ്പ് സി.ഇ.ഒ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഗ്ലോബൽ കോർ അഡ്മിൻ ചെയർമാനും കുവൈത്ത് ചാപ്റ്റർ പ്രസിഡന്റുമായ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി
റെജി ചിറയത്ത് സ്വാഗതവും രക്ഷാധികാരി ബാബുജി ബത്തേരി നയപ്രസംഗവും നടത്തി.ഡോ: അഭയ് പട്‌വാരി (ഇന്ത്യൻ ഡോക്ടേർസ്സ് ഫോറം), ശ്രീ അനിയൻ കുഞ്ഞ്, തനിമ കുവൈത്ത് ഭാരവാഹി രഘുനാഥൻ, ശ്രീ ഷഫാസ് അഹമദ് (ലുലു എക്ചേഞ്ച് മാർക്ക്‌റ്റിംഗ് മാനേജർ ) എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ശ്രീ അനിൽ ആനാട് പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തിയ 800റിൽ പരം പ്രവാസികൾക്ക് വരുന്ന 6 മാസം തുടർച്ചികിത്സക്ക് 20-25% ഡിസ്കൗണ്ട് നൽകും എന്ന് ഹംസ പയ്യന്നൂർ പ്രഖ്യാപിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പിൽ 45 ഓളം കർമ്മനിരതരായ വളണ്ടിയർമാരുടെ നേതൃത്വത്തിൽ നോർക്ക രെജിസ്ട്രേഷൻ , ക്ഷേമനിധി രെജിസ്ട്രേഷൻ , നോർക്ക/ ക്ഷേമനിധി/ പ്രവാസി സംരംഭ ലോൺ വിഷയങ്ങളിൽ സംശയ നിവാരണം എന്നിവയും കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷന്റെ ഉദ്ദേശലക്ഷ്യങ്ങളെ പരിചയപ്പെടുത്തൽ എന്നിവയും വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. 800ഇൽ പരം സാധാരണ പ്രവാസികൾക്ക് ചികിത്സ സൗകര്യവും 400 ഇൽ പരം ആളുകൾക്ക് നോർക്ക /ക്ഷേമനിധി അംഗത്വ അപേക്ഷ പൂരിപ്പിക്കാൻ ക്യാമ്പ് സഹായകമായി എന്ന് ഭാരവാഹികൾ അറിയിച്ചു.
ഇബ്രാഹിം , മുനീർ ജസീറ കാർഗ്ഗോ, രാജൻ, രവി പാങ്ങോട്, റഷീദ് പുതുക്കുളങ്ങര, യാസിർ വടക്കൻ, ശ്രീമതി സൂസൻ മാത്യു, ശോഭ നായർ, സീനു മാത്യു, വനജാ രാജൻ , രജനി, ഗിരിജ ഓമനക്കുട്ടൻ , റോസ് മേരി , ഷീജ സജി, റഫീക്ക് ഒളവറ, ജോയ് ജോൺ, ഫൈസൽ കാമ്പ്രത്ത്, അലി ജാൻ, ലതീഫ് തുടങ്ങി 45 വളണ്ടിയർമ്മാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Post a Comment
0 Comments