കൊല്ലം: (www.evisionnews.co)അഞ്ചല്‍ കുളത്തുപുഴയില്‍ ഏഴുവസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി കുട്ടിയുടെ മൃതദേഹം വീട്ടിനടുത്ത് സംസ്കരിക്കാനും നാട്ടുകാര്‍ സമ്മതിച്ചില്ല. മൃതദേഹം കാണാന്‍ തന്നെ അനുവദിച്ചില്ലെന്നും തിരികെ നാട്ടിലേക്കെത്തിയാല്‍ കൊല്ലമെന്ന് ഭീഷണിപെടുത്തിയതായും കുട്ടിയുടെ അമ്മ പറയുന്നു. ദൂരെയുള്ള അച്ഛന്റെ വീട്ടിലാണ് കുഞ്ഞിനെ സംസ്കരിച്ചത്. പൊലീസുകാര്‍ നോക്കിനില്‍ക്കേ ഇവരെ ആക്രമിക്കാനും നാട്ടുകാര്‍ മുതിര്‍ന്നു. കുട്ടിയുടെ അമ്മയ്ക്ക് സ്വഭാവദൂഷ്യം ആരോപിച്ചാണ് നാട്ടുകാരുടെ സദാചാര ഗുണ്ടായിസം.
നിലവില്‍ ഈ ആറംഗ കുടുംബം ഒളിവില്‍ കഴിയുകയാണ്. കുട്ടിയുടെ അമ്മക്കൊപ്പം സഹോദരിയേയും ബന്ധുക്കളേയും നാടുകടത്തിയിരിക്കുകയാണ്. ഇവര്‍ക്കൊപ്പം രണ്ട് കുഞ്ഞുങ്ങളുമുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനില്‍ നിന്ന് വേറിട്ടാണ് കുറച്ചുകാലമായി ഇവര്‍ കഴിഞ്ഞിരുന്നത്.
കുട്ടിയുടെ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് രാജേഷാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. തങ്ങള്‍ക്ക് വീട്ടിലേക്ക് തിരികെ വരാന്‍ പേടിയുണ്ടെന്ന് അമ്മയും ബന്ധുക്കളും പറഞ്ഞു.അതെ സമയം നാടുകടത്തിയെന്ന പരാതിയൊന്നും ഇല്ലെന്നും അവര്‍ കുറച്ചുകാലത്തേക്ക് മാറിതാമസിക്കുകയാണെന്നും പോലീസ് പറഞ്ഞു .
Post a Comment
0 Comments