കാസര്‍കോട്:(www.evisionnews.co)കാസർകോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗ് കവരാന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. കണ്ണൂര്‍, ചക്കരക്കല്ല് മേലെ മൗവ്വഞ്ചേരി കൊളത്തുവയല്‍ സഹകരണ ബേങ്കിന് സമീപം താമസിക്കുന്ന പുത്തന്‍ വളപ്പില്‍ വീട്ടില്‍ ശ്രീധരന്റെ മകന്‍ ശ്രീജേഷി(35)നെയാണ് കാസര്‍കോട് റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്‌തത്. ശനിയാഴ്‌ച രാത്രിയാണ് സംഭവം. തിരുവനന്തപുരം- ലോകമാന്യ തിലക് നേത്രാവതി എക്‌സ്‌പ്രസ്സില്‍ സ്ലീപ്പര്‍കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന കോട്ടയം കല്ലറ പെരുതുരുത്തി കോളാടപ്പറമ്പില്‍ വീട്ടില്‍ മീനു ഭാസ്‌ക്കരന്റെ ബാഗ് കവരാനാണ് ശ്രമം നടന്നത്.
ട്രയിന്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ വിട്ട ഉടനെയായിരുന്നു സംഭവം. ബാഗ് കവരുന്നത് കണ്ട് യാത്രക്കാരിയും മറ്റുള്ളവരും ബഹളം വെച്ചപ്പോള്‍ മോഷ്‌ടാവ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാസര്‍കോട് റെയില്‍വെ പൊലീസ് മംഗളൂരുവിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.
Post a Comment
0 Comments