ന്യൂ ഡല്‍ഹി : (www.evisionnews.co) സിക്കിം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. 500 സൈനികരെ ഒരുക്കി നിര്‍ത്തി ചൈന തര്‍ക്കപ്രദേശത്തെ റോഡിന്റെ വീതി വര്‍ധിപ്പിച്ചു. സൈനിക സാന്നിധ്യത്തിനൊപ്പം സന്നാഹങ്ങളും വര്‍ധിപ്പിച്ച് ചൈന അതിര്‍ത്തിയില്‍ കരുത്ത് കാട്ടാന്‍ തുടങ്ങിയതോടെ ജാഗ്രതയിലാണ് ഇന്ത്യന്‍ സേന.
ഒരു മാസം മുമ്പുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം ഇരു സൈന്യവും പിന്‍വാങ്ങാന്‍ തീരുമാനിച്ചിരുന്നു. പിന്‍മാറ്റം പൂര്‍ണമായ ശേഷം വീണ്ടും പ്രദേശത്തേക്ക് തിരിച്ചെത്തിയ ചൈനീസ് സൈന്യം വെല്ലുവിളി ഉയര്‍ത്തുകയാണ്. അവസാനം ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ക്കെത്തിയ പ്രദേശത്തിന് 10 കിലോമീറ്റര്‍ അകലെയാണ് ദോക്ലാം സമതലത്തില്‍ ചൈനയുടെ റോഡ് നിര്‍മ്മാണ്. ദോക്ലാം സമതലം ചൈനയും ഭൂട്ടാനും അവകാശപ്പെടുന്ന മേഖലയാണ്. ഭൂട്ടാന്റെ പ്രദേശമാണെന്നാണ് ഇന്ത്യയും നിലപാടെടുത്തിട്ടുള്ളത്.

Post a Comment
0 Comments