പഞ്ച്കുള:(www.evisionnews.co) മാനഭംഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുർമീത് റാം റഹിം സിങിന്റെ വളർത്തുമകൾ ഹണിപ്രീത് ഇൻസാൻ (പ്രിയങ്ക തനേജ) ഇന്ന് കീഴടങ്ങിയേക്കും. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഹണിപ്രീത്, റാം റഹിമിന്റെ നിർദേശമനുസരിച്ചാണ് കീഴടങ്ങുന്നതെന്നാണ് സൂചന. ഇരുവരും തമ്മിൽ അച്ഛൻ–മകൾ ബന്ധമല്ലെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. ഗുർമീതിന്റെ ജയിൽശിക്ഷയെ തുടർന്ന് പഞ്ച്കുളയിലും സമീപ പ്രദേശങ്ങളിലും കലാപത്തിന് ആഹ്വാനം ചെയ്തത് ഹണിപ്രീത് ആണെന്നാണ് ഹരിയാന പൊലീസ് പറയുന്നത്.അതിനിടെ, ഗുർമീതും താനും അച്ഛനും മകളും പോലെയാണെന്നും അവിഹിത ബന്ധമുണ്ടെന്ന രീതിയിൽ പ്രചാരണം നടത്തരുതെന്നും ഹണിപ്രീത് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിർസയിലെ ആശ്രമത്തിൽ ആരും മാനഭംഗപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കളവാണെന്നും അവർ അഭിപ്രായപ്പെട്ടു.
Post a Comment
0 Comments