ചൗക്കി:(www.evisionnews.co)നെഹ് റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ചൗക്കി യൂത്ത് കൾച്ചറൽ സെന്ററിന്റെ അഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു.സി വൈ സി സി പ്രവർത്തകരും നെഹ്രു യുവ കേന്ദ്ര പ്രവർത്തകരും കാസര്‍കോട് പരവനടുക്കം വൃദ്ധസദനം സന്ദർശിച്ചു. സുഖവിവരം അന്വേഷിച്ച് അവർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളായ ടൂത്ത് പേസ്റ്റ്,ബ്രഷ്,സോപ്പ്, ഡെറ്റോൾ, മുതലായ സാധനങ്ങൾ കൈമാറി. നെഹ്രു യുവ കേന്ദ്ര ബ്ലോക്ക് കോഡിനേറ്റർ മിഷാൽ റഹ്മാൻ ഉദ് ഘാടനം ചെയ്തു. സി വൈ സി സി പ്രസിഡന്റ്റ് ആരിഫ് കെ കെ പുറം അദ്ധ്യക്ഷത വഹിച്ചു. ജാഫർ ചൗക്കി, സുബൈർ ഖത്തർ സാദിഖ് കടപ്പുറം, താജുദ്ധീൻ വെസ്റ്റ്, സിദ്ധീഖ് വെസ്റ്റ്, ഹബീബ് ചൗക്കി, സഫുവാൻ, ഫർസീ വെസ്റ്റ്, ചെപ്പു, ഷനാദ് , അൻസാഫ്, ജാബിർ, അൽത്താഫ്, ഹിഷാം ചൗക്കി, ഗവൺമെന്റ്റ് വൃദ്ധസധനം സൂപ്രണ്ട് ഇൻചാർജ് ആസ്യുമ്മ എന്നിവർ സംസാരിച്ചു.

Post a Comment
0 Comments