
കൊച്ചി:(www.evisionnews.co) കണ്ണൂര്‍ ജില്ലയില്‍ എട്ടു ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ അറിയിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്‌മാരക ട്രസ്റ്റ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്.എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ഏഴ് കൊലപാതകക്കേസുകളില്‍ ഭരണ മുന്നണിയിലെ പ്രധാന പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് പ്രതികളെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ചില കേസുകളില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിന്നുള്ളവരും ഉണ്ട്. അധികാരത്തിലുള്ളവര്‍ രാഷ്‌ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യുന്നതു ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിന് ഭീഷണിയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊല നടത്താനും പ്രതികളെ രക്ഷപ്പെടുത്താനും ഉന്നത തല രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഗൂഢാലോചന നടന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്‌ട്രീയ മേലാളന്മാരുടെ ചട്ടുകമായി പൊലീസ് മാറുന്നതിനാല്‍ ഒരു കേസിലും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. ഹരജി പരിഗണിച്ച കോടതി, ഇത്രയും അധികം കൊലപാതകങ്ങള്‍ എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ തന്നെ നടക്കുന്നതെന്ന് ചോദിച്ചു. കേസുകളില്‍ നിഷ്‌പക്ഷമായും സത്യസന്ധമായും അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചുവെങ്കിലും കേസുകളിലെ നിലവിലെ സ്ഥിതി അറിയിക്കാനാണ് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടത്.
Post a Comment
0 Comments