
കാസര്‍കോട് : (www.evisionnews.co)കാസര്‍കോടിനെ കലാപ ഭൂമിയാക്കാനാണ് ആര്‍.എസ്.എസ് - ബി.ജെ.പി ശ്രമിക്കുന്നതെന്നു സി.പി.ഐ.(എം) കാസര്‍കോട് ഏരിയാ കമ്മിറ്റി പ്രസ്താവനയിലുടെ അറിയിച്ചു. കാസര്‍കോടിന്റെ പരിസര പ്രദേശത്ത് അടുക്കത്ത് വയല്‍, കടപ്പുറം മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വ്യപകമായ ആക്രമണമാണ് ഉണ്ടായത്. അടുക്കത്ത് വയല്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐ.(എം) ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കരിയോയിലെഴിച്ച് നശിപിച്ചിരിക്കുകയാണ്. അടുക്കത്ത് വയലില്‍ സ്ഥാപിച്ച കൊടിമരം, കടപ്പുറം കുദുറിലുള്ള കൊടിമരം, നെല്ലിക്കുന്നിൽ സ്ഥാപിച്ച കൊടിമരം ഉള്‍പ്പെടെയുള്ള സി.പി.ഐ.(എം) കൊടിമരങ്ങളും, ഓഫീസുകളുമാണ് രാത്രിയില്‍ നശിപ്പിച്ചത്. സമാധാനത്തില്‍ പോകുന്ന പ്രദേശത്ത് ആക്രമണങ്ങള്‍ നടത്തി പ്രകോപനം സൃഷ്ടിച്ച് ലാഭം കൊയ്യാനുള്ള ശ്രമമാണ് ആര്‍.എസ്.എസ്-ബി.ജെ.പി നടത്തുന്നത്. ഇത്തരം ആക്രമികളെ സംരക്ഷിക്കുന്ന നിലപാട് ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം സ്വീകരിക്കുന്നതാണ് ആക്രമണങ്ങള്‍ക്ക് പ്രേരണയാകുന്നത് നേതൃത്വം ഇടപ ട്ട് ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തിയിലെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതികരിക്കാന്‍ സി.പി.ഐ.എമ്മിന് തയ്യാറാവേണ്ടി വരുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണമെും സി പി എം ഏരിയാ കമ്മിറ്റി അറിയിച്ചു
Post a Comment
0 Comments