കാസർകോട് : (www.evisionnews.co)ഒക്ടോബര്‍ 5 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചതിന്റെ അടിസ്ഥാനത്തില്‍ ഈമാസം 4, 5 തീയ്യതികളില്‍ നടത്താനിരുന്ന വാഹനപ്രചരണജാഥ മാറ്റിവെച്ചതായി കാസർകോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ അറിയിച്ചു.
ബസ് ഓണേര്‍സ് അസോസിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment
0 Comments