കാഞ്ഞങ്ങാട് (www.evisionnews.co): ജനരക്ഷാ യാത്രയുടെ വിജയത്തില്‍ വിറളിപൂണ്ട സി.പി.എമ്മുകാര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമം അഴിച്ചുവിടുകയും പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടെന്നും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.
കേരളത്തില്‍ നിയമ സംവിധാനം പൂര്‍ണമായും തകര്‍ന്നതിന് തെളിവാണ് ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന്റെ പരിപാടിക്കെത്തിയ പ്രവര്‍ത്തകര്‍ പോലും ആക്രമിക്കപ്പെട്ടത്. സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കരിവെള്ളൂരും ചെറുവത്തൂരിലും നീലേശ്വരത്തും പടന്നക്കാടുമൊക്കെ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടത്. ബി.ജെ.പി നേതൃത്വത്തിന്റെ സംയമനം ദൗര്‍ബല്യമായി കാണരുതെന്നും കുറ്റവാളികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി എടുക്കണമെന്നും അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

Post a Comment
0 Comments