
കൊച്ചി:(www.evisionnews.co) പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ക്ലീൻചിറ്റ്. പാർക്കിലെ ന്യൂനതകൾ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. പാർക്കിന്‍റെ അനുമതി റദ്ദാക്കിയതിനെതിരെ അൻവർ നൽകിയ ഹരജിയിലാണ് പാർക്ക് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. മാലിന്യ നിർമാർജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പാർക്കിന്‍റെ അനുമതി റദ്ദാക്കിയത്.
Post a Comment
0 Comments