ദുബൈ:(www.evisionnews.co)ദുബൈ സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ കാസർകോട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ ബദിയടുക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കണ്ണിയത്ത് ഇസ്ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം യു എ ഇ പര്യടനം നടത്തുന്ന കാസർകോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷററും കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി സെക്രട്ടറിയുമായ മാഹിൻ കേളോട്ടി നും കണ്ണിയത്ത് അക്കാഡമി മാനേജർ ഇബ്രാഹിം ഫൈസിക്കും ദുബൈ എയർപോർട്ടിൽ കെഎംസിസി നേതാക്കളും കണ്ണിയത്ത് ഭാരവാഹികളും സ്വീകരണം നൽകി.
ദുബൈ കെഎംസിസി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് ടി ആർ ദുബൈ കെഎംസിസി കാസർകോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി കണ്ണിയത്ത് അക്കാദമി ദുബൈ ചാപ്റ്റർ പ്രസിഡന്റ് റസാഖ് ചെറൂണി ജനറൽ സെക്രട്ടറി മുനീഫ് ബദിയടുക്ക ഭാരവാഹികളായ അബ്ദുല്ല ബെളിഞ്ച ജി എസ് ഇബ്രാഹിം അഷ്‌റഫ് കുക്കംകൂടൽ റസാഖ് ബദിയടുക്ക അഷ്‌റഫ് കോട്ട ഉസൈഫ് കുക്കാം കൂടൽ, താജുദ്ദീൻ പൈക്ക, എം എസ് ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment
0 Comments