ഡല്‍ഹി (www.evisionnews.co) ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ദേശീയ പാര്‍ട്ടിയെന്ന വിശേഷണം കൂടി ബിജെപിക്ക്, . രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിവിവരം പുറത്തുവന്നപ്പോഴാണ് 894 കോടി രൂപയുമായി ബിജെപി ഒന്നാമതെത്തിയത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
2015-16 കാലത്തെ കണക്കനുസരിച്ച് ബിജെപിയുടെ ആകെ ആസ്തമൂല്യം 894 കോടിയോളം രൂപയുടേതാണ്. കോണ്‍ഗ്രസ് തൊട്ടുപുറകെയുണ്ട്- 759 കോടി രൂപയുടെ ആസ്തി. ബിജെപിക്ക് 25 കോടിയുടെ ബാധ്യയുള്ളപ്പോള്‍ കോണ്‍ഗ്രസിന്റേത് 329 കോടിയാണ്. ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതയായി കണക്കാക്കുന്നത്. 2004-05 മുതല്‍ 2015-16 വരെ വര്‍ഷങ്ങളില്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തി സംബന്ധിച്ച കണക്കുകള്‍ ചേര്‍ത്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Post a Comment
0 Comments