Type Here to Get Search Results !

Bottom Ad

ബസ് സ്റ്റാന്‍ഡില്‍ കയറാത്ത ബസുകള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു


കാസര്‍കോട്: (www.evisionnews.co) പുതിയ ബസ് സ്റ്റാന്റില്‍ ബസ് സ്റ്റാന്‍ഡില്‍ കയറാതെ റോഡ് സൈഡില്‍ ആളെ ഇറക്കി പോകുന്ന ബസുകളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. മുനിസിപ്പല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് കയറാതെ റോഡരികില്‍ നിര്‍ത്തി ആളെ ഇറക്കുന്ന ബസുകളെ തടഞ്ഞ് താക്കീത് ചെയ്തത്.

ബസ് സ്റ്റാന്‍ഡില്‍ കയറാത്തതു മൂലം ജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുന്നതായുള്ള പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ഇതിനെതിരെ യൂത്ത് ലീഗ് രംഗത്തു വന്നത്. സമര പരിപാടിക്ക് മുനിസിപ്പല്‍ യൂത്ത്‌ലീഗ് നേതാക്കളായ അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ജലീല്‍ അണങ്കൂര്‍, ഹാരിസ് ബെദിര, സിദ്ദീഖ് ബെദിര, സിദ്ദീഖ് ചക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad