Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ബസ് സമയത്തെചൊല്ലി ജീവനക്കാര്‍ ഏറ്റുമുട്ടി; രണ്ടുപേര്‍ക്ക് പരിക്ക്

ഗാസിയബാദില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു
കാഞ്ഞങ്ങാട്: (www.evisionnews.co)ബസ് സമയത്തെച്ചൊല്ലി ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി.കാഞ്ഞങ്ങാട് -മടിക്കൈ റൂട്ടിലോടുന്ന ആര്‍.എം.എസ്, ചിക്കു ബസുകളുടെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റ ആര്‍.എം.എസ് ബസ് ഡ്രൈവര്‍ രമേശന്‍ (38), ചിക്കുബസ് ഡ്രൈവര്‍ ശ്രീകാന്ത്(28) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് കോട്ടച്ചേരി ബസ്റ്റാന്റില്‍ വെച്ചാണ് സമയത്തെച്ചൊല്ലി ഏറ്റുമുട്ടിയത്.
സമയമായിട്ടും യാത്ര പുറപ്പെടാത്ത ചിക്കുബസിന് മുന്നില്‍ ആര്‍.എം.എസ് ബസ് കയറ്റിവെച്ചതോടെയാണത്രെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ചിക്കുബസുടമ രാജേഷ്, ഡ്രൈവര്‍ അശോകന്‍ ബസുടമയുടെ ബന്ധു എന്നിവര്‍ തന്നെ അടിച്ചുവെന്ന് രമേശനും രമേശനും സംഘവും തന്നെ അടിച്ചുവെന്ന് ശ്രീകാന്തും പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad