Type Here to Get Search Results !

Bottom Ad

വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ: ബാവിക്കര കുടിവെള്ള പദ്ധതിയുടെ പൈപ് പൊട്ടി ജലം പാഴാകുന്നു


ബോവിക്കാനം (www.evisionnews.co): ബാവിക്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ബോവിക്കാനം മുതലപ്പാറയില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കില്‍ നിന്ന് പൈപ് പൊട്ടി വെള്ളം പാഴാകുന്നു. ദിവസങ്ങളായി പൊട്ടിക്കിടക്കുന്ന പൈപിലൂടെ ലിറ്റര്‍ കണക്കിന് കുടിവെള്ളമാണ് ഒഴുകി പോകുന്നത്. വെള്ളം ഒഴുകി സമീപത്തുള്ള റോഡുകളിലടക്കം കെട്ടിക്കിടക്കുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന ടാങ്കാണ് ഇത്. എന്നാല്‍ അധികൃതര്‍ ഇതുവരെ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ടാങ്കിനടുത്ത് കൂടിയുള്ള റോഡ് വാട്ടര്‍ അതോറിറ്റിയുടെ കീഴിലാണ് ഉള്ളത്. എന്നാല്‍ കുണ്ടുംകുഴിയും കാരണം അതുവഴി വാഹനങ്ങള്‍ക്ക് പോവാന്‍ സാധിക്കാത്ത നിലയിലാണ്. ഇത് ഗതാഗത യോഗ്യമാക്കാത്തതിലും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ജല അതോറിറ്റിയുടെ അലംഭാവവും ഉദാസീനതയുമാണ് ഇതിന് കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad