Type Here to Get Search Results !

Bottom Ad

സാമൂഹ്യ പ്രവര്‍ത്തകന്‍ ഇല്യാസ് എ റഹ്മാന്‍ നിര്യാതനായി

തളങ്കര (www.evisionnews.co): സാമൂഹ്യ പ്രവര്‍ത്തകനും പഴയകാല ഫുട്‌ബോള്‍ താരവുമായ ഖാസിലേന്‍ ജദീദ് റോഡിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന്‍ ഇല്യാസ് എ റഹ്മാന്‍ (64) നിര്യാതനായി. അസുഖത്തെതുടര്‍ന്ന് മംഗളൂരു ഫാദര്‍മുള്ളേഴ്‌സ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

നാലുപതിറ്റാണ്ടിലേറെ കാലം ദുബൈയിലായിരുന്നു. 1974ല്‍ ബംഗളൂരു സ്റ്റാഫേര്‍ഡ് കപ്പ് ഫുട്‌ബോളില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബിനെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു.

ഭാര്യ: ബദ്‌റുന്നിസ. മക്കള്‍: നബീല്‍, ഇനാസ് (ഇരുവരും ദുബൈ), ഷഹ്മ. മരുമകള്‍: ഷംന. സഹോദരങ്ങള്‍: അബ്ദുല്ല വിന്നര്‍, മുഹമ്മദ് ഷാഫി എടനീര്‍, അബ്ദുല്‍ റഹീം, മറിയം, റുഖിയ, ഖദീജ മുട്ടത്തോടി, പരേതരായ ബിവി പള്ളം, ആയിഷ. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി പരിസരത്ത്.


Post a Comment

0 Comments

Top Post Ad

Below Post Ad