ആലപ്പുഴ: (www.evisionnews.co)മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോർട്ട് സംബന്ധിച്ച ഫയലുകൾ കാണാതായ സംഭവത്തിൽ നടപടിക്ക് ശിപാർശ. ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.നഗരസഭാ സൂപ്രണ്ട് അടക്കം നാലു പേരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫയൽ കാണാതായ സംഭവം വിവാദമായ പശ്ചാത്തലത്തിൽ നഗരസഭാ കൗൺസിലിന്‍റേതാണ് നിർദേശം. ആരോപണം ഉയർന്നതിനെ തുടർന്ന് ഈ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.ഇതിനിടെ, ലേക് പാലസിലെ അഞ്ച് കെട്ടിടങ്ങൾ അനധികൃതമെന്ന് നഗരസഭ എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. അനധികൃത കെട്ടിടങ്ങളിൽ ലോണ്ട്രി, ബയോഗ്യാസ് പ്ലാന്‍റ്, സെക്യൂരിറ്റി കാബിൻ എന്നിവ ഉൾപ്പെടുന്നു.റിസോർട്ടിന്‍റെ പെർമിറ്റ് റദ്ദാക്കണമെന്ന് നഗരസഭയിലെ യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.

Post a Comment
0 Comments