ഉപ്പള (www.evisionnews.co): അധ്യാപകരുടെ മര്‍ദ്ദനമേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍- മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ആയിഷ മെഹ്നാസാ (11)ണ് മരിച്ചത്.
നാലുദിവസം മുമ്പാണ് കുട്ടി മര്‍ദനത്തിനിരയായത്. സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ ഉത്തരക്കടലാസില്‍ ചോദ്യം എഴുതിവെച്ചതിനെ തുടര്‍ന്ന് മെഹ്‌നസാസിനെ രണ്ടുഅധ്യാപികമാര്‍ ചേര്‍ന്ന് മറ്റു കുട്ടികളുടെ മുന്നിലിട്ട് ക്രൂരമായ അടിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ മറ്റു അധ്യാപകര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നിലഗുരുതരമായതിനാല്‍ മംഗളൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Post a Comment
0 Comments