Type Here to Get Search Results !

Bottom Ad

റോഡ് തകര്‍ന്നുതരിപ്പണം ബി.ജെ.പി 14ന് ദേശീയപാത ഉപരോധിക്കും

കാസര്‍കോട് (www.evisionnews.co): തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായ ദേശീയപാത 66 അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി 14ന് ഉപരോധിക്കും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം, കുമ്പള, ഉപ്പള, ഹൊസങ്കടി എന്നിവിടങ്ങളില്‍ രാവിലെ 10 മണിക്ക് ദേശീയപാത ഉപരോധിക്കും. മണ്ഡലം പ്രസിഡണ്ടുമാര്‍ ഉപരിനേതാക്കളുടെ യോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എം. സഞ്ജീവഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, സമിതിയംഗങ്ങളായ പി. സുരേഷ്‌കുമാര്‍ ഷെട്ടി, അഡ്വ. ബി. ബാലകൃഷ്ണ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. രമേശ് സ്വാഗതവും എ. വേലായുധന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad