Type Here to Get Search Results !

Bottom Ad

റിസര്‍വ് ബെര്‍ത്തിലെ ഉറക്കത്തിന് സമയം കുറയും; യാത്രക്കാരുടെ ‘ഉറക്കം’ 10 മുതൽ ആറുവരെ മതിയെന്ന് റെയിൽവേ സർക്കുലർ

Related image
ന്യൂഡൽഹി:(www.evisionnews.co) പകൽ യാത്രക്കാർക്ക് കംപാർട്മെന്റുകളിൽ സ്ഥാനം കൊടുക്കാനും റിസർവ് യാത്രക്കാരുമായുള്ള വഴക്ക് ഒഴിവാക്കാനുമായി പുതിയ നിർദേശങ്ങളുമായി റെയിൽവേ. മിഡിൽ, ലോവർ ബെർത്തുകളിൽ പകൽ സമയം കിടന്നുറങ്ങുന്നവരെ ലക്ഷ്യമിട്ടു യാത്രക്കാരുടെ ഉറക്ക സമയത്തിനു റെയിൽവേ നിയന്ത്രണമേർപ്പെടുത്തി. 
ഇനി രാത്രി 10 മുതൽ രാവിലെ ആറുവരെ മാത്രമേ റിസർവ് ചെയ്ത യാത്രക്കാർക്ക് ട്രെയിനിൽ ഇനി ഉറങ്ങാനാകൂ. മറ്റു യാത്രക്കാർക്ക് പകൽസമയം സീറ്റിൽ ഇരിക്കാനുള്ള സൗകര്യത്തിനാണ് റെയിൽവേയുടെ തീരുമാനം. ഇതു സംബന്ധിച്ച സർക്കുലർ റെയിൽവേ പുറത്തിറക്കി.

നേരത്തേ, രാത്രി ഒൻപതു മുതൽ പുലർച്ചെ ആറുമണിവരെ ഉറക്കം അനുവദിച്ചിരുന്നു. ഓഗസ്റ്റ് 31നാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ചില വിഭാഗത്തിൽപ്പെടുന്നവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. രോഗബാധിതർ, അംഗവൈകല്യമുള്ളവർ, ഗർഭിണികളായവർ തുടങ്ങിയവർക്ക് അനുവദനീയ സമയത്തിനുശേഷവും ഉറക്കം തുടരാം. പുതിയ സർക്കുലർ പ്രകാരം ഇന്ത്യൻ റെയിൽവേ കമേഴ്സ്യൽ മാനുവലിലും മാറ്റം വരുത്തും
Tags

Post a Comment

0 Comments

Top Post Ad

Below Post Ad