
അഹ്മദാബാദ്:(www.evisionnews.co) ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ജവഹര്‍ലാല്‍ നെഹ്റു 1961ല്‍ തറക്കല്ലിട്ട അണക്കെട്ടാണ് മോദി തന്റെ അറുപത്തിഏഴാം ജന്‍മദിനത്തില്‍ രാജ്യത്തിന് സമര്‍പ്പിത്. നര്‍മദാ നദിക്ക് കുറുകെ അണക്കെട്ട് വരുന്നതോടെ 9000 ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കാനാകും. പാരിസ്ഥിതിക പുനരധിവാസ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തക മേഥാ പാട്കര്‍ സുപ്രിംകോടതിയെ സമീപിച്ചതാണ് പദ്ധതി വൈകാന്‍ കാരണം. മോദി അണക്കെട്ട് ഉദ്ഘാടനം നടത്തുമ്പോള്‍ മേഥാപാട്കറും 36 നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ പ്രവര്‍ത്തകരും രണ്ടാം ഘട്ട ജലസത്യാഗ്രഹത്തിലാണ്. ഡാമിന്റെ ഉയരം 138.68 മീറ്ററാക്കി ഉയര്‍ത്തിയതോടെ മധ്യപ്രദേശിലെ ദാര്‍ ബര്‍വ്വാനി ജില്ലകളിലായി 177 ഗ്രാമങ്ങള്‍ ഭാഗികമായി വെള്ളത്തിനടിയിലാകും.
Post a Comment
0 Comments