Type Here to Get Search Results !

Bottom Ad

ഐക്യ ട്രേഡ് യൂണിയന്‍ പാര്‍ലമെന്റ് ധര്‍ണ്ണ: കാസര്‍കോട് മണ്ഡലം ഒരുങ്ങി

കാസര്‍കോട്: (www.evisionnews.co)കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും, തൊഴില്‍ മേഖലയും തൊഴിലാളികളും നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിച്ചും നവംബര്‍ 9,10,11 തീയ്യതികളില്‍ ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മഹാ ധര്‍ണ്ണ വിജയിപ്പിക്കുന്നത് വേണ്ടി വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കാസര്‍കോട് മണ്ഡലം ഐക്യട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഒക്ടോബര്‍ പത്തിന് മുമ്പായി മുനിസിപ്പല്‍, പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ചേരാനും പതിനെട്ടിന് മണ്ഡലത്തില്‍ പ്രചരണ വാഹനജാഥ നടത്താനും യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. എ.ഐ.ടി.യു സി ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍ സ്വാഗതം പറഞ്ഞു സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് എം രാമന്‍ ഉദ്ഘാടനം ചെയ്തു.ഐക്യ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.പി മുഹമ്മദ് അഷ്‌റഫ് , ആര്‍.വിജയകുമാര്‍ ,കെ ഭാസ്‌ക്കരന്‍, കരിവള്ളൂര്‍ വിജയന്‍, എ അഹമ്മദ് ഹാജി ഭൂവന ചന്ദ്രന്‍ നായര്‍ ,ഷറീഫ് കൊടവഞ്ചി, ബി കെ അബ്ദുല്‍ സമദ് മുത്തലിബ് പാറകെട്ട് ,മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്ല കടവത്ത് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad