ആലപ്പുഴ : (www.evisionnews.co) മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആഡംബര റിസോര്‍ട്ടായ ലേക് പാലസിന് നികുതി ഇളവ് അനുവദിച്ച നടപടി ആലപ്പുഴ നഗരസഭ റദ്ദാക്കി. ഇതുവരെ ഇളവു നല്‍കിയ തുക തിരിച്ചടയ്ക്കാനും റിസോര്‍ട്ട് അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകള്‍ ബുധനാഴ്ചയ്ക്കകം നഗരസഭയില്‍ ഹാജരാക്കുകയും വേണം. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് ആലപ്പുഴ നഗരസഭ എന്‍ജിനീയറിങ് വിഭാഗം കണ്ടെത്തിയിരുന്നു. അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. സൂപ്രണ്ട് ഉള്‍പ്പടെ നാലുപേരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നഗരസഭയുടെ പ്രത്യേക കൗണ്‍സിലാണ് ശുപാര്‍ശ ചെയ്തത്.
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെപ്പറ്റിയുളള ആലപ്പുഴ നഗരസഭ കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ച ബഹളത്തില്‍ മുങ്ങിയിരുന്നു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് വഴിവിട്ടു പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വിശദീകരിക്കണമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടതാണ് ബഹളത്തിനു വഴിവച്ചത്.

Post a Comment
0 Comments