Type Here to Get Search Results !

Bottom Ad

അധ്യാപക ദിനം ; അധ്യാപകർക്ക്‌ ഗുരുവന്ദനമൊരുക്കി എം.എസ്‌.എഫ്‌

കാഞ്ഞങ്ങാട് :(www.evisionnews.co) ജില്ലയിൽ അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം പരിപാടി നടത്തി. എം.എസ്.എഫ്. പഞ്ചായത്ത്‌ തലങ്ങളിൽ നടത്തിയ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കള്ളാർ പഞ്ചായത്തിൽ സംസ്ഥാന ജന.സെക്രട്ടറി എം.പി നവാസ് മുതിർന്ന അദ്ധ്യാപകൻ അബ്ദുള്ള കള്ളാറിനെ ആദരിച്ചു കൊണ്ട് നിർവഹിച്ചു. സമൂഹ നിർമാണ പ്രക്രിയയിൽ അധ്യാപകരുടെ പങ്ക് വലുതാനെന്ന് അദ്ദേഹം അഭിപ്രായംപ്പെട്ടു. അധ്യാപകരുടെ കസേര  കത്തിക്കുകയും അവർക്ക് ശവക്കല്ലറ ഒരുക്കി അപമാനിക്കുകയും ചെയുന്ന എസ്.എഫ്.ഐ യെ പോലുള്ള വിദ്യാർഥി സംഘടനകളിൽ നിന്നും വ്യത്യസ്തമായി ഗുരു ശിഷ്യ ബന്ധം കാത്തു സൂക്ഷിക്കാൻ എം.എസ്.എഫ് എന്നും പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുള്ള ബീരിച്ചേരി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹാഷിം ബംബ്രാണി, ജില്ലാ വൈസ് പ്രസിഡന്റ്‌ ജാബിർ തങ്കയം, സെക്രട്ടറി റമീസ് ആറങ്ങാടി, ജാഫർ കല്ലഞ്ചിറ, സാദികുൽ അമീൻ, മജീദ് കള്ളാർ സംബന്ധിച്ചു. വിവിധ പഞ്ചായത്ത്‌, ശാഖ തലങ്ങളിൽ ഗുരുവന്ദനം  വിപുലമായി ആചരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad