കാസര്‍കോട് (www.evisionnews.co): കോളിളക്കം സൃഷ്ടിച്ച കാസര്‍കോട്ടെ സിനാന്‍ വധക്കേസില്‍ പ്രതികളായ മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയലിലെ കിരണ്‍ കുമാര്‍ (30), കെ നിധിന്‍ കുമാര്‍ (32) എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ട് കൊണ്ട് വിധി പ്രസ്താവം നടത്തിയത്.
ഈമാസം 15ന് വിധി പറയാനിരുന്ന കേസില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് മനോഹര്‍ കിണിയാണ് വിധി പ്രഖ്യാപിച്ചത്. 2008 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 2.45ഓടെയാണ് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമുആയിഷ ദമ്പതികളുടെ മകനും കാസര്‍കോട് സി.ടി.എം പെട്രോള്‍ പമ്പിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സിനാനെ (19) കുത്തികൊലപ്പെടുത്തിയത്. വീട്ടിലേക്ക്് ഉച്ചഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പോകുന്ന വഴിയില്‍ അസുഖബാധിതനായി കഴിയുന്ന സുഹൃത്തിന്റെ വീടായ ആനവാതുക്കലില്‍ പോയി സുഹൃത്തിനെ സന്ദര്‍ശിച്ച് മടങ്ങും വഴി ആനവാതുക്കലിന് സമീപം ഓവര്‍ബ്രിഡ്ജിന് അടുത്ത് വച്ചാണ് മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി കുത്തികൊലപ്പെടുത്തിയത്.

Post a Comment
0 Comments