(www.evisionnews.co)കാസർകോടിന്റെ രാഷ്ട്രീയ രംഗത്തെ പുതിയ താരോദയമായ ഷാനവാസ് പാദൂർ കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ ജില്ലയുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി, യുവാക്കൾക്ക് ഒരു മാതൃകയായി സ്വീകരിക്കാവുന്ന വ്യക്തിത്വം കൂടിയാണ് ഷാനവാസ് പാദൂരിന്റേത്. മറ്റുള്ള രാഷ്ട്രീയ നേതാക്കൾക്ക് അവകാശപ്പെടാനില്ലാത്ത ഒരു പാട് സവിശേഷതകൾ
ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
ഒരു രാഷ്ട്രീയക്കാരനാകുക എന്നുള്ളത് ഷാനവാസിന്റെ സ്വപ്നമായിരുന്നില്ല. പക്ഷെ, വിധി അദ്ദേഹത്തെ ജനസേവനം എന്ന മഹത് കർമത്തിലേക്ക് എത്തിക്കുകയായിരുന്നു. പിതാവിന്റെ മരണത്തോടെയാണ് ഷാനവാസ് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. (www.evisionnews.co)അത് വരെ പിതാവ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ പിതാവിന് താങ്ങായി കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചു വരികയായിരുന്നു ഷാനവാസ്. അതോടൊപ്പം 2006 മുതൽ ഗൾഫിൽ ബിസിനസ്സും നടത്തി വന്നിരുന്നു.
ഔപചാരികതകൾ ഏതുമില്ലാതെ പരിചയപ്പെടുത്താവുന്ന, ജില്ലയിലെ ജനകീയനായ നേതാവായിരുന്ന പാദൂർ കുഞ്ഞാമു ഹാജിയുടെ മകനാണ് ഷാനവാസ് പാദൂർ. ജില്ലയിലെ രാഷ്ട്രീയ രംഗത്തെ ഭീഷ്മാചാര്യൻ എന്ന് തന്നെ വേണമെങ്കിൽ പാദൂർ കുഞ്ഞാമു ഹാജിയെ വിശേഷിപ്പിക്കാം.കരാരുകാരുടെ കുടുംബത്തില്‍ നിന്നും കോൺഗ്രസ്സിലൂടെ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിവന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം.(www.evisionnews.co)കരുണാകരനോട് അഗാധമായ സ്നേഹം പുലർത്തിയിരുന്ന കുഞ്ഞാമു ഹാജി ഡി ഐ സി രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ അംഗമായി.പിന്നീട് അദ്ദേഹം കോൺഗ്രസിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു.കോൺഗ്രസ്സ് സംസ്ഥാന നേതാക്കളുമായി പ്രത്യേക അടുപ്പവും ഇദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു. മറ്റു പാർട്ടി നേതാക്കളോടെല്ലാം തികഞ്ഞ സൗഹാർദ്ദത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയത്. ജനങ്ങളോട് വളരെ സ്നേഹത്തോടെയും കരുണയോടെയുമാണ് ഇടപെട്ടത്. ഈ സ്നേഹം ജനങ്ങൾ തിരിച്ചു നൽകിയപ്പോൾ അദ്ദേഹം രണ്ട് തവണ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി. ഉദുമ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട പാദൂർ കുഞ്ഞാമു ഹാജി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടര വർഷക്കാലം പരിഗണിക്കപ്പെട്ട വ്യക്തി കൂടിയായിരുന്നു.2000 - 2005 ,2005 -2010 കാലയളവിലായിരുന്നു അദ്ദേഹം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നത്.ഇതിനു ശേഷം ഉദുമ ഡിവിഷനിൽ നിന്നും രണ്ട് പ്രാവശ്യമായിരുന്നു പാദൂർ കുഞ്ഞാമു ഹാജി ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് .2010 -2015 കാലയളവിലാണ് ആദ്യം ജില്ലാ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.അദ്ദേഹത്തിന്റെ വികസനനയങ്ങളും, ജനപിന്തുണയും,2016 ൽ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം വിജയവും നേടിക്കൊടുത്തു.(www.evisionnews.co) ഈ വിജയത്തോടെയാണ് അദ്ദേഹം രണ്ടര വർഷക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്.ഡിവിഷനിൽ ഒട്ടനവധി വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുകയും, മാതൃകാപരമായ നിരവധി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത അദ്ദേഹം 2016 ലാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
പിതാവിന്റെ മരണത്തോടെ ഒഴിവ് വന്ന ഉദുമ ഡിവിഷനിലേക്ക് മത്സരിക്കുവാൻ നറുക്ക് വീണത് ഷാനവാസിനായിരുന്നു.ഷാനവാസ് മത്സരിക്കണമെന്ന നിർദ്ദേശം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റേതായിരുന്നു.ഷാനവാസ് മത്സരരംഗത്തേക്ക് വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നത് രമേശ് ചെന്നിത്തലയായിരുന്നു.(www.evisionnews.co) പാദൂർ കുഞ്ഞാമു ഹാജിയോടുള്ള സ്നേഹവും, ഷാനവാസിലുള്ള വിശ്വാസവും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.
രാഷ്ട്രീയക്കളത്തിലേക്ക് ഇറങ്ങുമ്പോൾ പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം മാത്രമായിരുന്നു ഷാനവാസിന്റെ കൈമുതൽ.ഉപ്പയും മകനും എന്നതിനപ്പുറം മികച്ച സുഹൃത്തുക്കൾ കൂടിയായിരുന്നതിനാൽ,രാഷ്ട്രീയത്തെക്കുറിച്ചുള്ള ഏകദേശ ധാരണ ഷാനവാസിനുണ്ടായിരുന്നു. എന്നാൽ പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനം പരിചിതമായിരുന്നില്ല എന്ന പരിമിതിയും ഉണ്ടായിരുന്നു. ഈ പരിമിതികളെയെല്ലാം അതിജീവിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.(www.evisionnews.co) ഉപ്പയുടെ വഴിയേ-ഏകദേശം അതേ സ്വഭാവത്തില്‍ സഞ്ചരിക്കുന്ന ഒരു മകനെയാണ് പിന്നീട് എല്ലാവരും ഷാനവാസിലൂടെ കണ്ടത് .ജനങ്ങളോടുള്ള പ്രതിബദ്ധത കൈമുതലാക്കിക്കൊണ്ട് ഉദുമ ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് ഷാനവാസ് നേടിയത്.തന്നിൽ നേതാക്കൾ അർപ്പിച്ച വിശ്വാസം,കാത്തു സൂക്ഷിച്ച ഷാനവാസ് രാഷ്ട്രീയത്തിൽ ഊർജ്ജസ്വലതയുടെ പുതിയൊരു അധ്യായത്തിനാണ് പിന്നീട് തുടക്കം കുറിച്ചത്.
ഇന്ന് ജില്ലയിലെ യുവ രാഷ്ട്രീയക്കാരിലെ ജനകീയനാണ് ഷാനവാസ് പാദൂർ.
പിതാവിന്റെ പാത പിന്തുടർന്നെത്തിയ ഷാനവാസ് പാദൂർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാസർകോടിന്റെ പ്രിയപ്പെട്ട നേതാവായി മാറി. ജനകീയനായ പിതാവിന്‍െറ വഴിയെ ജന ഹൃദയങ്ങളില്‍ ഷാനവാസും ഇടം നേടി. യുവത്വത്തിന്റെ പ്രസരിപ്പും, ആകർഷകമായ പെരുമാറ്റവും ഷാനവാസിന്റെ ജനസ്വീകാര്യത വർധിപ്പിച്ചു.ജനങളുടെ പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിച്ച് പ്രശ്ങ്ങൾ രമ്യമായി തീർത്തു കൊടുക്കുന്നതിൽ പിതാവായ പാദൂർ കുഞ്ഞാമു ഹാജിക്ക് അപാരമായ കഴിവുണ്ടായിരുന്നു .ഈ കഴിവ് തന്നെയാണ് ഷാനവാസിനും പകർന്നു കിട്ടിയിരിക്കുന്നത്.(www.evisionnews.co) ഓരോ പ്രശ്ങ്ങളിലും ഇടപെടുകയും, അതോടൊപ്പം ആ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിലും ഷാനവാസിന് പ്രത്യേക കഴിവുണ്ട്. ഉപ്പയെപ്പോലെ തന്നെ സൗമ്യ സ്വഭാവക്കാരനാണ് ഷാനവാസും.ഉപ്പയ്ക്ക് കുടുംബത്തിൽ നിന്നും ലഭിച്ച അതെ പിന്തുണ തന്നെയാണ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ മകനായ ഷാനവാസിനും ലഭിക്കുന്നത്. മറ്റുള്ളവരിലേക്ക് കൂടി ഊർജ്ജം പകർന്നു നൽകുന്ന,പ്രവർത്തന മികവും,വിനയവും ഈ രാഷ്ട്രീയക്കാരനെ ജനങ്ങളുടെ പ്രിയങ്കരനാക്കുന്നു.(www.evisionnews.co) ജനങ്ങളുടെ അടിസ്ഥാനപ്രശ്ങ്ങൾ പരിഹരിക്കുന്നതിനാണ് ഷാനവാസ് പ്രധാന പരിഗണന നൽകുന്നത്.ഉദുമ ഡിവിഷനിലെ ഏത് പ്രശ്നവും പരിഹരിക്കാൻ അദ്ദേഹം മുനിരയിലുണ്ടാവും.
ചോയിച്ചിങ്കല്‍ - നാലാംവാതുക്കല്‍ റോഡ് നവീകരണത്തിനായി 20 ലക്ഷം രൂപ അനുവദിക്കുന്നതിനായി ഷാനവാസ് പാദൂര്‍ നടത്തിയ ഇടപെടൽ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 1995 ബാച്ചിലെ വിദ്യാര്‍ത്ഥി കൂടിയായ ഷാനവാസ്-ആ ബാച്ച് നടത്തിയ കുറെ നല്ല പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.(www.evisionnews.co) ഉദുമ പഞ്ചായത്തിലെ ആടിയത്ത് എന്ന സ്ഥലത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായിരുന്ന സമയത്താണ് പിതാവിന്റെ മരണം സംഭവിക്കുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം ഏറ്റെടുത്തയുടന്‍, ഷാനവാസ് പാദൂര്‍ ആദ്യം പിതാവ് ബാക്കി വെച്ച, ആ വിഷയത്തിൽ ഇടപെടുകയാണ് ചെയ്തത്.
അടിയന്തിര നടപടി എന്ന നിലയില്‍ 1995 അക്ഷരമുറ്റം ബാച്ചിനെ കൊണ്ട് മഴക്കാലം വരെ അവിടെ ശുദ്ധ ജലം എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്തു.ഷാനവാസിന്‍െറ പൊതു രംഗത്തുള്ള ഇടപെടലിന്‍െറ മറ്റൊരു ഉദാഹരണമാണ് ഫെബ്രുവരി 20 ലെ ചട്ടഞ്ചാലിലെ ലഹരി മാഫിയയ്‌ക്കെതിരെയുള്ള പ്രതിഷേധ പോരാട്ടം.ചട്ടഞ്ചാല്‍ മേഖലയെ കഞ്ചാവടക്കമുള്ള ലഹരിയില്‍ മുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീതായി ചട്ടഞ്ചാല്‍ ഐക്യ വേദി നടത്തിയ പ്രകടനത്തിന് നേതൃത്വം നല്‍കിയത് ഷാനവാസ് പാദൂര്‍ ആയിരുന്നു. ടൗണിലുള്ള കഞ്ചാവിന്‍െറ കേന്ദ്രങ്ങള്‍ ചട്ടഞ്ചാലിലെ യുവാക്കള്‍ അടിച്ച് തകർത്ത് തീയിട്ടപ്പോൾ, സമീപത്തുള്ള പെട്ടിക്കടകളിലേക്ക് തീ പടരാതിരിക്കുവാൻ യുവാക്കളോടൊപ്പം സജീവമായി രംഗത്തിറങ്ങിയതും ഷാനവാസ് ആയിരുന്നു.(www.evisionnews.co)പോലീസ് സേന ചട്ടഞ്ചാലിലെ ലഹരി വിരുദ്ധ പോരാളികള്‍ക്ക് നേരെ ലാത്തിയും ഗ്രനേഡുമായി എത്തിയപ്പോഴും രക്ഷകനായി ഷാനവാസ് ഉണ്ടായിരുന്നു.
രാഷ്ട്രീയത്തിനുമപ്പുറം മനുഷ്യസ്നേഹത്തിനും നന്മയ്ക്കും പ്രാധാന്യം നൽകിയുള്ള പ്രവർത്തനമാണ് ഷാനവാസിന്റേത്.വളർന്നു കൊണ്ടിരിക്കുന്ന ജനപിന്തുണ ഷാനവാസിനെ പിതാവിനായി പരിഗണിക്കപ്പെട്ടിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്കെത്തിച്ചാലും അത്ഭുതപ്പെടാനില്ല. ഷാനവാസിന്റെ ഉപ്പുപ്പയായിരുന്ന പാദൂർ മൊയ്തീൻ കുഞ്ഞി, അന്നത്തെ തെക്കിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഉപ്പ പാദൂർ കുഞ്ഞാമു ഹാജി രണ്ട് തവണ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു.
ഷാനവാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചേർന്നാൽ
അത് പാരമ്പര്യത്തിന്റെ തുടർച്ച കൂടിയായി മാറും. ചട്ടഞ്ചാൽ അർബൻ സഹകരണ ബാങ്ക് പ്രസിഡന്റായി ഷാനവാസിനെ തിരഞ്ഞെടുത്തതും അദ്ദേഹത്തിന്റെ നേതൃ പാടവത്തിന് മകുടം ചാർത്തുന്നു (www.evisionnews.co)പിതാവായ പാദൂർ കുഞ്ഞാമു ഹാജിയുടെ മാത്രം കഴിവ് കൊണ്ട് സ്ഥാപിതമായ ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി ഭരണ സമിതിയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷാനവാസ് തിരഞ്ഞെടുക്കപ്പെട്ടത് കാലത്തിന്റെ മറ്റൊരു കാവ്യ നീതിയായിരുന്നു.ആദ്യം ചെറിയ രീതിയിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഭരണ സമിതിയുടെയും നാട്ടുകാരുടെയും ആഗ്രഹ പ്രകാരം ഷാനവാസ് പാദൂര്‍ ഈ സഥാനത്തേക്ക് നിയമിതനായത് ഇദ്ദേഹത്തിന്റെ മികവിന് ലഭിച്ച വലിയൊരു അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്.(www.evisionnews.co) കോൺഗസ് സംസ്ഥാന നേതാക്കളുമായി അടുപ്പം പുലർത്തുന്ന ഷാനവാസ് രമേശ് ചെന്നിത്തല യുമായി മികച്ച സൗഹാർദ്ദമാണ് കാത്തു സൂക്ഷിക്കുന്നത്.
കലാ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായി ഇടപെടുന്ന ഷാനവാസ് മികച്ചൊരു ഗായകൻ കൂടിയാണ്.(www.evisionnews.co)ഒരു കലാകാരൻ എന്നത് കൊണ്ട് കൂടിയാകണം ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞു കൊണ്ട് പ്രവർത്തിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നതും. സുമയ്യയാണ് ഭാര്യ. സഫ (13 ) ഫുദൈൽ(10 ),ഫസ്സ (7)എന്നിവർ മക്കളാണ്.
Post a Comment
0 Comments