Type Here to Get Search Results !

Bottom Ad

പുസ്തക വിതരണത്തിലെ അപാകത: എം.എസ്.എഫ് മഞ്ചേശ്വരം എ.ഇ.ഒ മാര്‍ച്ച് പൊലീസ് തടഞ്ഞു


ഉപ്പള (www.evisionnews.co): പൊതുവിദ്യഭ്യാസ മേഖലയെ സംസ്ഥാന സര്‍ക്കാര്‍ തന്നെ തകര്‍ക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് പറഞ്ഞു. പൊതുവിദ്യഭ്യാസ രംഗത്തേക്ക് കുട്ടികള്‍ കൂടുതല്‍ ആകര്‍ഷിക്കുകയായിരുന്നു കഴിഞ്ഞ കുറേ കാലങ്ങളായി. പക്ഷെ ഈ സര്‍ക്കാര്‍ അധ്യയന വര്‍ഷം പകുതി പിന്നിട്ടും പാഠപുസ്തകം എത്തിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് കുട്ടികള്‍ തിരിച്ചുപോകുമെന്ന അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സാംസാരിക്കുകയായിരുന്നു അദ്ദേഹം. 

മഞ്ചേശ്വരം അസി. എജ്യുക്കേഷന്‍ ഓഫീസിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞത് ഉന്തും തള്ളിനുമിടയാക്കി. മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. സമരത്തില്‍ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് പി.എച്ച് അബ്ദുല്‍ ഹമീദ്, മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് എം.ബി യൂസഫ്, പൈവളിഗെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സെഡ്.എ കയ്യാര്‍, സെക്രട്ടറി അസീസ് കളായി, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സൈഫുള്ള തങ്ങള്‍, ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍, എം.എസ്.എഫ് ജില്ലാ ഉപാദ്ധ്യക്ഷന്മാരായ മുഹമ്മദ് കുഞ്ഞി ഉളുവാര്‍, പി.വൈ ആസിഫ് ഉപ്പള, മണ്ഡലം ഭാരവാഹിക്കളായ ജാഫര്‍ പാവൂര്‍, നുഹ് മാന്‍ പൈവളികെ, നൗഷാദ് മീഞ്ച, ബഷീര്‍ സംഘം, യു.കെ സൈനു, ലത്തീഫ് പത്വാടി, അസീം മണി മുണ്ട, സിദ്ദീഖ് പച്ചിലംമ്പാറ, മുഫാസി കോട്ട,മുസമ്മില്‍ പേരാല്‍, റുവൈസ് കുമ്പള, അഷ്ഫാഖ് ഗേറുക്കട്ട, റമീസ് കമ്പാര്‍, അന്‍സാര്‍ പാവൂര്‍, അസ്ഹര്‍ പാത്തൂര്‍, ഇര്‍ഷാദ് മള്ളംങ്കൈ, മജീദ് പച്ചമ്പള, താഹിര്‍ ബി.എം സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമൊഗര്‍ സ്വാഗതവും ട്രഷറര്‍ റഹിം പള്ളം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad