Type Here to Get Search Results !

Bottom Ad

കമ്പവലി മത്സരത്തിനിടെ കുഴഞ്ഞു വീണു മരിച്ചു


നീലേശ്വരം: (www.evisionnews.co) കമ്പവലി മല്‍സരത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു മടിക്കൈ കാലിച്ചാംപൊതിയിലെ റിട്ട. അങ്കണവാടി അധ്യാപിക ശാരദയുടെ മകന്‍ പി.ഷാജി (35) ആണു മരിച്ചത്. റെഡ്സ്റ്റാര്‍ ക്ലബിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച വൈകിട്ടു നടന്ന കമ്പവലിയില്‍ ക്ലബിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയായിരുന്നു ഷാജി. ഉടന്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ടൈല്‍സ് തൊഴിലാളിയാണ്. ഒന്നര മാസം മുമ്പാണു വിവാഹിതനായത്. ഭാര്യ: സുനിത (മൂകാംബിക). സഹോദരി: ഷീജ മുതിയക്കാല്‍. സംസ്‌കാരം ഇന്നു രാവിലെ വീട്ടുവളപ്പില്‍. മരണത്തെ തുടര്‍ന്നു നാടകം ഉള്‍പ്പെടെ ക്ലബില്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ മാറ്റിവച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad