കാസര്‍കോട്: വ്യാജപാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് പോസ്റ്റ്മാനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കൊളവയല്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ എം.വി ബാല(45)നെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജപാസ്പോര്‍ട്ട് കേസ് അടുത്തകാലത്തായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്മാനെ അറസ്റ്റ് ചെയ്തത്. വ്യാജ പാസ്പോര്‍ട്ടുകള്‍ വ്യാജപാസ്പോര്‍ട്ട് സംഘത്തിന് കൈമാറിയതിനാണ് കേസ്. നേരത്തെ ഹൊസ്ദുര്‍ഗ് പൊലീസ് ഇതേ സംഭവത്തില്‍ ബാലനെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നൂറോളം കേസുകളാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. അറസ്റ്റിലായ ബാലനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാണ്ട് ചെയ്തു.
Post a Comment
0 Comments