Type Here to Get Search Results !

Bottom Ad

ചിത്താരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട്: ചിത്താരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. കാത്തിരിപ്പ് കേന്ദ്രം പൂര്‍ണ്ണമായും തകര്‍ന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസും എതിര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് യാത്രക്കാരായ മീനാപ്പീസ് കടപ്പുറത്തെ ദിലീഷ് കുമാര്‍ (42), നീലേശ്വരത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശി രവീന്ദ്രന്‍ (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad