ബദിയടുക്ക: പെര്‍ളയില്‍ പൊലീസിന് നേരെ കയ്യേറ്റശ്രമവുമുണ്ടായി. രണ്ട് സംഭവങ്ങളിലായി 100ലധികം ആളുകള്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. നെല്ലിക്കുഞ്ചയിലെ ക്ഷേത്രത്തിന്റെ ബോര്‍ഡ് നശിപ്പിച്ചത് സംബന്ധിച്ച് പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടനെ ബദിയടുക്ക പൊലീസ് സ്ഥലത്തെത്തിയിരുന്നു. അതിനിടെ ഒരു സംഘം റോഡ് തടസ്സപ്പെടുത്തുകയും സംഘര്‍ഷത്തിന് ശ്രമിക്കുകയുമായിരുന്നു. ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ തട്ടിക്കയറി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അന്യായമായി സംഘം ചേര്‍ന്ന് റോഡ് തടഞ്ഞ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതിന് ഉദയ, ഭാസ്‌കര, യോഗീഷ്, സുരേഷ്, ഏമു തുടങ്ങി 100 പേര്‍ക്കെതിരെയാണ് കേസ്. അതേസമയം പെര്‍ള ടൗണിലെ അരയാല്‍കട്ട പെയിന്റടിച്ച് മലിനമാക്കാന്‍ ശ്രമിച്ചതിന് നൗഷാദ് തുടങ്ങി 25 പേര്‍ക്കെതിരേയും കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായി വിദ്യാനഗര്‍ സി.ഐ ബാബുപെരിങ്ങയത്ത് പറഞ്ഞു. സംഘര്‍ഷത്തിന് ശ്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Post a Comment
0 Comments