Type Here to Get Search Results !

Bottom Ad

പ്രവാസി ക്ഷേമ പദ്ധതികളുടെ വരുമാന പരിധി ഉയർത്തണം:പ്രവാസി വെൽഫയർ ഫോറം

കാസർകോട്:(www.evisionnews.co) പ്രവാസികൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച നാമ മാത്രമായ അനുകൂല്യങ്ങൾ പോലും തുച്ചമായ വരുമാന പരിധി കാരണം അപ്രാപ്യമായി മാറിയിരിക്കുകയാണെന്ന് പ്രവാസി വെൽഫയർ ഫോറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പല ക്ഷേമ പദ്ധതികളുടെയും വരുമാന പരിധി ഒരു ലക്ഷം രൂപയാണ്, പ്രവാസികൾക്ക് ഈ പരിധിയിൽ വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാകുക അസാദ്ധ്യമാണ്, അതുകൊണ്ട് തന്നെ അർഹരായവർക്ക് പോലും അനുകൂല്യങ്ങൾക്ക് അപേക്ഷ നല്കുവാൻ സാധിക്കുന്നില്ല ഇത് കാലാനുസൃതമായി വർദ്ധിപ്പിക്കണം, പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രവാസി വെൽഫയർ ഫോറം സംസ്ഥാന പ്രസിഡന്റ് ഹസനുൽ ബന്ന യോഗം ഉദ്ഘാടനം ചെയ്തു, സംസ്ഥാന കമ്മിറ്റി അംഗം എംസി ഹനീഫ അദ്ധ്യക്ഷത വഹിച്ചു.ഖത്തർ കൾച്ചറൽ ഫോറം സെക്രട്ടറിയേറ്റംഗം മുഹമ്മദ് കുഞ്ഞി തായലക്കണ്ടി വെൽഫയർപാർട്ടി ജില്ലാ സെക്രട്ടറി പികെ അബ്ദുല്ല, വെൽഫയർ കേരള കുവൈത്ത് പ്രതിനിധി മൊയ്തു ഇരിയ എന്നിവർ എന്നിവർ സംസാരിച്ചു, ഷാഹുൽ ഹമീദ് സ്വാഗതവും രമേഷ് നന്ദിയും പറഞ്ഞു.

ജില്ലാ കൺവീനറായി ഷാഹുൽ ഹമീദ് തൃക്കരിപ്പൂരിനെയും ജോയി൯ കൺവീനറായി രമേഷ് വിദ്യാനഗറിനെയും തെരഞ്ഞെടുത്തു.
മണ്ഡലം കൺവീനർമാർ ഹസ൯ മൂസ (മഞ്ചേശ്വരം) മുഹമ്മദ് തളങ്കര (കാസർകോട്) താജുദ്ദീ൯ പിഎം (ഉദുമ) സമീർ ഇബ്റാഹീം (കാഞ്ഞങ്ങാട്) ബഷീർ പടന്ന (തൃക്കരിപ്പൂർ

Post a Comment

0 Comments

Top Post Ad

Below Post Ad