Type Here to Get Search Results !

Bottom Ad

ചാല്‍ക്കര സി.കെ യുസുഫ് ഹാജി നിര്യാതനായി


പള്ളങ്കോട് (www.evisionnews.co): പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടറും ബിസിനസുകാരനുമായ ചാല്‍ക്കര സി.കെ യൂസുഫ് ഹാജി (68) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യമാര്‍: നസീമ, സുഹ്‌റ. മക്കള്‍: നിയാസ് അലി, നാഫല്‍, നവാസ്, റഷീല, റംസീര്‍, തസ്ലിം പള്ളങ്കോട്, റുക്‌സാന, റുബീന. മരുമക്കള്‍: അന്തു പള്ളങ്കോട്, ബഷീര്‍ മൊഗ്രാല്‍, ഇന്‍ത്യാസ്, മൈമൂന, ബുഷ്‌റ, ഷബീന, ഹാരിസ, സുഫൈറ. ഖബറടക്കം ഉച്ചയ്ക്ക് 12 മണിയോടെ പള്ളങ്കോട് മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് നടക്കും.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ദേലമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി, പള്ളങ്കോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad