കാസര്‍കോട്:(www.evisionnews.co)ബന്തിയോട് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ കല്ലേറ് . ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്.മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ് പോര്‍ട്ട് ബസിന് നേരെയാണ് കല്ലേ റുണ്ടായത് . വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ കുമ്പള ബന്തിയോട് മുട്ടം ഗേറ്റിന് സമീപമാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ബസിന് നേരെ കല്ലേറ് നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment
0 Comments