Type Here to Get Search Results !

Bottom Ad

ഗൗരി ലങ്കേഷിന്റെ രക്തസാക്ഷ്യം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ശക്തി പകരും എം.എസ്.എഫ്

കാസര്‍കോട് (www.evisionnews.co): പ്രമുഖ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ രക്തസാക്ഷ്യം രാജ്യത്ത് ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുമെന്ന് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. ഗാന്ധി സ്മാരക കേന്ദ്രം പ്രസിഡണ്ട് പി.കെ കുമാരന്‍ പ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് കാസര്‍കോട്് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, രവീന്ദ്രര്‍ പാടി, രവീന്ദ്രന്‍ രാവണേശ്വരം, എം.എ നജീബ്, സഹീര്‍ ആസിഫ്, റൗഫ് ബായിക്കര, ഉസാം പള്ളങ്കോട്, ഗോള്‍ഡന്‍ റഹ്്മാന്‍, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, ഇര്‍ഷാദ് മൊഗ്രാല്‍, അസര്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, നഷാത്ത് പരവനടുക്കം, ടി.വി കുഞ്ഞബ്ദുള്ള സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad