മൊഗ്രാൽ പുത്തൂർ:(www.evisionnews.co) ചൗക്കി ഗ്രാമീണ കലാ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓണം ബക്രീദ് ആഘോഷം 2 കെ 17 ന്റെ ഭാഗമായി ചൗക്കി ടൗണിൽ സാംസ്കാരിക സദസ്സ് നടത്തി .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ ഷിന്നൂൻ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ്‌റഫീഖ് കുന്നിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ജിതേഷ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തി . വാർഡ് മെമ്പർ എസ് എച് ഹമീദ് , മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കുഞ്ഞിരാമൻ പ്രസംഗിച്ചു .ഓണാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച വിവിധ പരിപാടിയിലെ മത്സര വിജയികൾക് ഹകീം കമ്പാർ ഉപഹാരം നൽകി . കെ എൻ ബാബു രാജ് സ്വാഗതവും , മുകുന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു .
Post a Comment
0 Comments