Type Here to Get Search Results !

Bottom Ad

ചെമ്മനാട് എം.എസ്.എഫ് ഗുരുവന്ദനം സംഘടിപ്പിച്ചു


ചെമ്മനാട് (www.evisionnews.co): അധ്യാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് ചെമ്മനാട് ശാഖാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. അധ്യാപക ജീവിതത്തില്‍ അമ്പതാണ്ട് കര്‍മ മണ്ഡലത്തില്‍ സജീവമായ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന കെ. മുഹമ്മദ് കുഞ്ഞി മാസ്റ്ററെ ആദരിച്ചു. എം.എസ്.എഫ് ശാഖാ പ്രസിഡണ്ട് നസ്രുദീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതിയംഗം എ.ബി മുനീര്‍ അധ്യക്ഷത വഹിച്ചു. സി.എം മുസ്തഫ, സി.എച്ച് സാജു, കെ.ടി നിയാസ്, ശംസുദ്ധീന്‍ ചിറാക്കല്‍, കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പ്രസംഗിച്ചു. നുഅ്മാന്‍ ചെമ്മനാട് സ്വാഗതവും അര്‍ഫാസ് കെ.ടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad