Type Here to Get Search Results !

Bottom Ad

'കേരളത്തില്‍ വരുമ്പോള്‍ ബീഫ് കറിവെച്ച് തരണം'; കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളികളെകുറിച്ച് ഗൗരി ലങ്കേഷിന്റെ എഫ്.ബി പോസ്റ്റ്


ബംഗളൂരു (www.evisionnews.co): കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷ് ഫയ്സ്ബുക്കില്‍ കുറിച്ചിട്ട വരികള്‍ വൈറലാവുന്നു. ശശി തരൂര്‍ എം.പി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ ഓണപ്പൂക്കളത്തിന് ചുറ്റും തിരുവാതിര കളിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഗൗരിയുടെ പ്രതികരണം. കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും എനിക്ക് ബീഫ് കറിവെച്ചു തരണം. മലയാളി സ്നേഹിതര്‍ മതേതരത്വം നിലനിര്‍ത്തണം. കേരളത്തെ രാജ്യം എന്നു വിളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഗൗരി ലങ്കേഷ് പറഞ്ഞു.

കേരളീയരുടെ ഓണാഘോഷം. മതവൈജാത്യങ്ങള്‍ തുലയട്ടെ. അവരുടെ 'രാജ്യത്തെ' ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നതിന്റെ യഥാര്‍ത്ഥകാരണം ഇതാണ്. (ഞാന്‍ കേരളത്തെ രാജ്യം എന്നാണ് വിളിക്കുന്നത്. സംഘികളെ നിങ്ങള്‍ ശ്രദ്ധിച്ചോ?) എന്റെ മല്ലു സ്നേഹിതരെ ദയവായി നിങ്ങളുടെ മതേതര മനോഭാവം കാക്കുക. (അടുത്ത തവണ ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും എനിക്ക് നല്ല കേരള ബീഫ് കറി വെച്ചു തരണംസംഘികള്‍ തുലയട്ടെ.... 

ചെവ്വാഴ്ച്ച വൈകിട്ട് 3:18നായിരുന്നു ഗൗരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാത്രി എട്ട് മണിയോടെയാണ് പടിഞ്ഞാറന്‍ ബഗളുരുവിലെ രാജരാജേശ്വരി നഗറിലുള്ള വീട്ടില്‍ വെച്ച് ഗൗരി ലങ്കേഷിന് വെടിയേറ്റത്.

Post a Comment

0 Comments

Top Post Ad

Below Post Ad