Type Here to Get Search Results !

Bottom Ad

ബന്തിയോട് സ്വദേശി മക്കയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

ബന്തിയോട്:(www.evisionnews.co) ഹജ്ജ് കര്‍മ്മത്തിന് പുറപ്പെട്ട ബന്തിയോട് സ്വദേശി മക്കയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ബന്തിയോട് സി.എ ട്രേഡേര്‍സ് ഉടമയും അടുക്ക സ്വദേശിയുമായ സി. അബ്ദുല്ല(58)യാണ് മരിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴില്‍ 19-ാം തിയതിയാണ് ഹജ്ജിന് പുറപ്പെട്ടത്. ചൊവ്വാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മക്കയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ചയാണ് മരിച്ചത്. അടുക്ക ഖിള്‌രിയ ജുമാമസ്ജിദിന്റെ മുന്‍ പ്രസിഡണ്ടായിരുന്നു. 
ഭാര്യ: ആയിഷ. മക്കള്‍: ഫൗസിയ, സുമയ്യ, നൗഫല്‍, അഫ്‌സല്‍. മരുമക്കള്‍: ഫാറൂഖ് ഇച്ചിലംകോട്, ആഷിഖ് കാസര്‍കോട്, നഫീസ മിയാപ്പദവ്. സഹോദരങ്ങള്‍: സി.എ മുഹമ്മദ് ഹാജി, സി.എ ഹമീദ് (ഇരുവരും ബന്തിയോട്ടെ വ്യാപാരികള്‍), സി.എ ഇബ്രാഹിം, സി.എ യൂസഫ് (ഇരുവരും ഉപ്പളയിലെ വ്യാപാരികള്‍), സി.എ മൂസ, സി.എ ഇസ്മയില്‍ (ഇരുവരും ദുബായ്). സി.എ മൊയ്തീന്‍ (കുവൈത്ത്), മറിയുമ്മ, നഫീസ, സുബൈദ.

Post a Comment

0 Comments

Top Post Ad

Below Post Ad