Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വൈദ്യുതി ഓഫീസ് ജീവനക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം സബ് സ്റ്റേഷനിലെ ജീവനക്കാരനും എറണാകുളം കളമശേരി സ്വദേശിയുമായ കെ.എ ചന്ദ്രബാബു(43) അന്തരിച്ചു. ഹൃദയാഘാതംമൂലം സബ് സ്റ്റേഷനോട് ചേര്‍ന്ന താമസസ്ഥലത്തായിരുന്നു അന്ത്യം. ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് മറ്റു ജീവനക്കാര്‍ ക്വാട്ടേഴ്‌സിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പരേതനായ അയ്യന്റെയും കരിയാലിന്റെയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: ശ്രേയ, ശ്രാവണ്‍.

Post a Comment

0 Comments

Top Post Ad

Below Post Ad