കാസര്‍കോട് :(www.evisionnews.co) സിപിഐ എം നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ സാമ്രാജ്യത്വ വിരുദ്ധ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനം, വെള്ളരിക്കുണ്ട്, കാസര്‍കോട് ടൗണ്‍, കുമ്പള എന്നിവിടങ്ങളില്‍ നടന്ന കൂട്ടായ്മയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ ഇന്ത്യ സ്വീകരിച്ച ചേരിചേരാ നയം അട്ടിമറിച്ച് രാജ്യത്തെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കാനാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇസ്രയേല്‍ അനുകൂല നിലപാട് ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ്. ഇതിനെതിരെ സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ദിനത്തിന്റെ ഭാഗമാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. സിജി മാത്യു അധ്യക്ഷനായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി ഇ പത്മാവതി, ടി നാരായണന്‍, സി ബാലന്‍ എന്നിവര്‍ സംസാരിച്ചു. ടി എം എ കരീം സ്വാഗതം പറഞ്ഞു.
വെള്ളരിക്കുണ്ടില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എം വി കൃഷ്ണന്‍ അധ്യക്ഷനായി. ടി കോരന്‍, പി ആര്‍ ചാക്കോ എന്നിവര്‍ സംസാരിച്ചു. സാബു അബ്രഹാം സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ പി വത്സലന്‍ സംസാരിച്ചു. പി നാരായണന്‍ സ്വാഗതം പറഞ്ഞു.
കുമ്പളയില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പി രഘുദേവന്‍ അധ്യക്ഷനായി. സി എ സുബൈര്‍ സംസാരിച്ചു. ഡി സുബ്ബണ്ണ ആള്‍വ സ്വാഗതം പറഞ്ഞു.
Post a Comment
0 Comments