Type Here to Get Search Results !

Bottom Ad

വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാര്‍, റൈറ്റ് സഹോദരന്മാരല്ല; കേന്ദ്രമന്ത്രി സത്യപാല്‍ സിങ്



ന്യൂഡല്‍ഹി : (www.evisionnews.co) ശാസ്ത്രത്തെ തള്ളി പുരാണത്തെ പ്രകീര്‍ത്തിച്ച് വീണ്ടുമൊരു കേന്ദ്രമന്ത്രി. വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ലെന്നും വിദ്യാര്‍ഥികള്‍ രാമായണത്തിലെ പുഷ്പക വിമാനത്തെക്കുറിച്ച് പഠിക്കണമെന്നും മാനവശേഷി മന്ത്രി സത്യപാല്‍ സിങ് പറഞ്ഞു. മന്ത്രിസഭയില്‍ പുതിയ അംഗമാണ് ഇദ്ദേഹം. അഖിലേന്ത്യ സാങ്കേതികവിദ്യാ കൗണ്‍സിലിന്റെ (എഐസിടിഇ) വിശ്വകര്‍മ പുരസ്‌കാര വിതരണ സമ്മേളനത്തിലാണ് സത്യപാല്‍ സിങ്ങിന്റെ പ്രസ്താവന. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സത്യപാല്‍, 2012 മുതല്‍ 2014  ജനുവരി വരെ മുംബൈ പൊലീസ് കമ്മിഷണറായിരുന്നു. ഇന്ത്യക്കാരാണ് വിമാനം കണ്ടുപിടിച്ചതെന്നും വിശ്വകര്‍മ്മ ദേവനെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ വിമാനത്തിന്റെ കണ്ടുപിടിത്തത്തെപ്പറ്റി പഠിക്കുന്നുണ്ട്. 1903ല്‍ റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടെത്തിയെന്നാണ് പുസ്തകങ്ങളില്‍ പറയുന്നത്. എന്നാല്‍ ആദ്യമായി വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്. 1895ല്‍ തന്നെ ഇന്ത്യക്കാരന്‍ ശിവാകര്‍ ബാബുജി തല്‍പാഡെ വിമാനമുണ്ടാക്കിയിരുന്നു. ഐഐടികളിലും എന്‍ജിനീയറിങ് സ്ഥാപനങ്ങളിലും ഇതെല്ലാം പഠിപ്പിക്കേണ്ടതല്ലേ?' സിങ് ചോദിച്ചു.

ശിവാകര്‍ ബാബുജി തല്‍പാഡെയെ മാത്രമല്ല, രാമായണത്തിലെ പുഷ്പക വിമാനത്തെപ്പറ്റിയും കുട്ടികളെ പഠിപ്പിക്കണം. നമ്മള്‍ ഗവേഷണത്തിലും കണ്ടുപിടിത്തത്തിലും ഇപ്പോള്‍ പിന്നിലാണ്. എന്നാല്‍, നമ്മുടെ പുരാണത്തിലും ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള സംസ്‌കാരത്തിലും നിരവധി അദ്ഭുത കണ്ടുപിടിത്തങ്ങള്‍ കാണാം. അതെക്കുറിച്ചെല്ലാം ശാസ്ത്രീയമായി അറിയാന്‍ തയാറാവണം. പൗരാണിക കാലത്തെ ശാസ്ത്രീയവിദ്യകള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ സാധിക്കണം. രാമായണത്തില്‍ പറയുന്ന ചന്ദ്രാമണി ഇതിനുദാഹരണമാണ്. രാവണന്റെ കൊട്ടാരത്തിലെ ചെടികളില്‍ ചന്ദ്രാമണി ഉണ്ടായിരുന്നെന്നാണ് പറയുന്നത്. ചെടികളെ നനയ്‌ക്കേണ്ട എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. ഇത്തരത്തിലുള്ള ഗവേഷണങ്ങളാണ് വിദ്യാര്‍ഥികള്‍ നടത്തേണ്ടതെന്നും സത്യപാല്‍ സിങ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad