Type Here to Get Search Results !

Bottom Ad

മഡ്ക്ക ചൂതാട്ടം; ഒമ്പത് പേര്‍ അറസ്റ്റില്‍


കാസര്‍കോട്: നഗരത്തില്‍ മഡ്ക്ക കളിയിലേര്‍പ്പെട്ട മൂന്ന് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെ ബദിയടുക്ക പൊലീസും രണ്ട് പേരെ വിദ്യാനഗര്‍ പൊലീസും അറസ്റ്റ് ചെയ്തു. പുതിയ ബസ്സ്റ്റാന്റില്‍ മഡ്ക്ക കളിക്കുകയായിരുന്ന കേളുഗുഡ്ഡെയിലെ കൃഷ്ണന്‍ (52), ബാങ്ക് റോഡിലെ ബീവറേജ് ഔട്ട്ലെറ്റിന് സമീപം മഡ്ക്ക കളിക്കുകയായിരുന്ന കേളുഗുഡ്ഡെയിലെ കെ. ഉമേഷ് (57), കൂഡ്ലുവിലെ നാരായണന്‍ (60) എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടിടങ്ങളില്‍ നിന്നായി 1730 രൂപ പിടിച്ചെടുത്തു.
തെക്കില്‍ പൊയിനാച്ചിയില്‍ മഡ്ക്ക കളിക്കുകയായിരുന്ന മൈലാട്ടി ബാരയിലെ സുനിലി(24)നെ അറസ്റ്റ് ചെയ്തു. 4400 രൂപ പിടിച്ചെടുത്തു. ചെര്‍ക്കള ബസ്സ്റ്റാന്റിന് സമീപം മഡ്ക്ക കളിയിലേര്‍പ്പെട്ട ചെര്‍ക്കള ബംബ്രാണയിലെ അഫ്സല്‍ പാഷ(42)യെ 5600 രൂപ സഹിതം വിദ്യാനഗര്‍ പൊലീസ് പിടിച്ചു. നീര്‍ച്ചാല്‍ മുകളിലെ ബസാറില്‍ മഡ്ക്ക കളിക്കുകയായിരുന്ന കടമ്പളയിലെ അനില്‍ കുമാര്‍ (24), ബേളയിലെ ജോസഫ് ക്രാസ്റ്റ (29) എന്നിവരെ 700 രൂപ സഹിതം പിടിച്ചു. ബദിയടുക്ക ടൗണില്‍ മഡ്ക്ക കളിയിലേര്‍പ്പെട്ട എടനീരിലെ ഹരീഷ (20), ബദിയടുക്കയിലെ സതീഷ് (31) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 630 രൂപ പിടിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad