Type Here to Get Search Results !

Bottom Ad

ഞായറാഴ്ച പുലര്‍ച്ചെ 'ഇര്‍മ' ഫ്‌ലോറിഡയിലെത്തും; ഒഴിപ്പിക്കുന്നത് 50 ലക്ഷം ആളുകളെ


വാഷിങ്ടന്‍ : (www.evisionnews.co) കരീബിയന്‍ ദ്വീപുകള്‍ ഉള്‍പ്പെടെ സഞ്ചാരപാതയിലാകെ കനത്ത നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ഞായറാഴ്ച പുലര്‍ച്ചയോടെ യുഎസ് തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. ഭീതി പരത്തി കരയിലേക്കു നീങ്ങുന്ന ഇര്‍മ ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചില്‍നിന്നും നാലിലേക്കു മാറിയിട്ടുണ്ട്. ക്യൂബ മേഖലയിലെത്തിയപ്പോഴാണ് ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ ഉള്‍പ്പെടുന്ന കാറ്റഗറി അഞ്ചിലേക്കു ഇര്‍മ മാറിയത്. എന്നാല്‍ ക്രമേണ കാറ്റിന്റെ വേഗത കുറയുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1851നു ശേഷം കാറ്റഗറി അഞ്ചില്‍പ്പെട്ട ചുഴലിക്കാറ്റ് മൂന്നു തവണ മാത്രമാണു യുഎസിലെത്തിയിട്ടുള്ളത്.

അമേരിക്കയിലെ ഫ്‌ലോറിഡയും സമീപ സംസ്ഥാനങ്ങളും ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റിന്റെ വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെയെത്താമെന്നും മുന്നറിയിപ്പുണ്ട്. കരയോട് അടുക്കുന്തോറും പ്രഹരശേഷി കൂടുന്ന വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ഇര്‍മ. നൂറ്റാണ്ടിലെ ഏറ്റവും വലിയ മുന്നൊരുക്കവും ഒഴിപ്പിക്കലുമാണ് പല തീരമേഖലകളിലും നടത്തിയത്. ഫ്‌ലോറിഡയിലും പരിസപ്രദേശങ്ങളിലുമായി 50 ലക്ഷത്തോളം ആളുകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫ്‌ലോറിഡ, യുഎസിന്റെ അധീനതയിലുള്ള പ്യൂര്‍ട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്‌സ്, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്

Post a Comment

0 Comments

Top Post Ad

Below Post Ad