കാഞ്ഞങ്ങാട് (www.evisionnews.co): മാണിക്കോത്ത് മഡിയനില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി കുഞ്ഞഹമ്മദ് (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം. കാസര്‍കോട് നിന്നും എറണാക്കുളം ഭാഗത്തേക്കു പോവുകയായിരുന്ന ബസ് കുഞ്ഞഹമ്മദ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ച് വീണ കുഞ്ഞഹമ്മദിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ കുഞ്ഞഹമ്മദിന്റെ അപകടമരണം നാടിനെയാകെ ദുഖത്തിലാഴ്ത്തി.
Post a Comment
0 Comments