Type Here to Get Search Results !

Bottom Ad

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് 24 റണ്‍സ് ജയം


ചെന്നൈ : (www.evisionnews.co) ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 24 റണ്‍സ് ജയം. മഴമൂലം 21 ഓവറായി വെട്ടിക്കുറച്ച മല്‍സരത്തില്‍ 164 റണ്‍സായിരുന്നു ഓസീസിന്റെ വിജയലക്ഷ്യം. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പതറിയ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 83 റണ്‍സെടുക്കുകയും രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ കേമന്‍. ഇന്ത്യക്കു വേണ്ടി യുസ്വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ബുംറയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റുകള്‍ വീതവും പങ്കിട്ടു. ജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലെത്തി.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 281 റണ്‍സാണ് എടുത്തത്. തുടക്കത്തിലെ തകര്‍ച്ചയില്‍നിന്നും കരകയറി ആറാം വിക്കറ്റില്‍ ധോണി- ഹാര്‍ദ്ദിക് പാണ്ഡ്യ സഖ്യം കൂട്ടിച്ചേര്‍ത്ത 118 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. പാണ്ഡ്യ 83 റണ്‍സും ധോണി 79 റണ്‍സുമെടുത്തു. എന്നാല്‍ ഓസ്‌ട്രേലിയ മറുപടി ബാറ്റിങ്ങിന് ഇറങ്ങും മുമ്പ് മഴ പെയ്തതോടെ മഴനിയമ പ്രകാരം 37 ഓവറില്‍ 238 റണ്‍സായി ലക്ഷ്യം പുനര്‍നിര്‍ണയിച്ചു. പക്ഷെ, ഓസീസ് ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും ഒരു പന്തുപോലും എറിയുന്നതിനു മുമ്പ് മല്‍സരം വീണ്ടും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഇതേത്തുടര്‍ന്ന് വിജയലക്ഷ്യം 21 ഓവറില്‍ 164 ആയി വീണ്ടും പുനര്‍നിശ്ചയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad