കോഴിക്കോട്:(www.evisionnews.co) സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വന്‍ അഴിമതി നടക്കുന്നെന്ന ആരോപണവുമായി മാനേജ്‌മെന്‍റുകൾ. സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നത് മെറിറ്റ് അട്ടിമറിച്ചാണെന്നും അതിനാല്‍ സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവെക്കണമെന്നുമാണ് എം.ഇ.എസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂർ ആവശ്യപ്പെട്ടത്. സ്വാശ്രയ മാനേജ്‌മെന്‍റ് അസോസിയേഷന് പൊതുവായുള്ള ആരോപണമാണ് ഫസല്‍ ഗഫൂറിലൂടെ പുറത്തുവന്നിരിക്കുന്നത്.<p>എൻ.ആർ.ഐ സീറ്റുകള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കാന്‍ ഒത്തുകളി നടക്കുകയാണെന്നും എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസ് ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ഫസല്‍ ഗഫൂര്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയായതോടെ ബാക്കിവന്ന എൻ.ആർ.ഐ സീറ്റുകളില്‍ സംസ്ഥാന മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്നതാണ് മാനേജ്‌മെന്‍റുകളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ബാക്കി വന്ന എൻ.ആർ.ഐ സീറ്റുകള്‍ ഒന്നുകില്‍ മാനേജ്‌മെന്‍റുകള്‍ക്ക് വിട്ടുനല്‍കണം. അല്ലെങ്കില്‍ ഫീസ് നിശ്ചയിച്ചുകൊണ്ട് സര്‍ക്കാരിന് മെറിറ്റ് പ്രകാരം തെരഞ്ഞെടുക്കാം. എന്നാല്‍ അതിന് പകരം പ്രവേശനത്തിന് കാത്തുനില്‍ക്കുന്ന വളരെ കുറഞ്ഞ റാങ്കുള്ളവര്‍ക്ക് സീറ്റുകള്‍ വില്‍ക്കുകയാണ്. ഇതില്‍ വമ്പിച്ച അഴിമതിയാണ് നടക്കുന്നതെന്നും ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.

Post a Comment
0 Comments